Skip to main content

വനിതാ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ആര്‍പ്പ് -സ്ത്രീകളുടെ  തിരശ്ശീലക്കാഴ്ച്ചകള്‍' -വനിതാ ചലച്ചിത്രോത്സവം പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ത്രീകളുടെ ചെറുത്തുനില്‍പ്പിന്റെയും വിജയത്തിന്റെയും കഥപറയുന്ന ഗുജറാത്തി സിനിമയായ ഹെല്ലാരോ, ഡോക്യുമെന്ററി വിഭാഗത്തില്‍ രാജേഷ് ജെയിംസ് സംവിധാനം ചെയ്ത ഇന്‍ തണ്ടര്‍  ലൈറ്റനിങ്  ആന്റ് റെയിന്‍, ലീന മണിമേഖല സംവിധാനം ചെയ്ത മൈ സ്റ്റോറി മൈ ലൈഫ് എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.

സിനിമയിലെ സ്ത്രീ - തിരശ്ശീലക്കകത്തും പുറത്തും എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ഫോറത്തില്‍ സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി  സംസാരിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷയായ ചടങ്ങില്‍ വികസന സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എച്ച് റംഷീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ അമല്‍ദാസ് എന്നിവര്‍ സംസാരിച്ചു. രൂപേഷ് ചന്ദ്രന്‍ ഫെസ്റ്റിവല്‍ കാഴ്ചപ്പാട് അവതരിപ്പിച്ചു. എരമംഗലം കിളിയില്‍ പ്ലാസയില്‍ നടന്ന അതിജീവിതക്കൊപ്പം -  പോരാട്ടവീര്യത്തിന് ഐക്യദാര്‍ഢ്യ സദസ്സില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.    ഐക്യദാര്‍ഢ്യ സദസ്സിനു ശേഷം പാതിയാകാശം, നിലം, അതേ കാരണത്താല്‍,  ബുദ്ധ കൊളാപ്‌സസ് ഔട്ട് ഓഫ് ഷെയിം എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു
 

date