Skip to main content

ചിറയിന്‍കീഴില്‍ രാത്രി നടത്തം

വനിതാ ദിനത്തോടനുബന്ധിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. 'പൊതുവിടം ഞങ്ങളുടേതുകൂടി' എന്ന മുദ്രാവാക്യവുമായി നൂറോളം സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുത്തത്. രാത്രി 9.30ന് കാട്ടുമുറായ്ക്കല്‍ പാലത്തില്‍ നിന്നും ആരംഭിച്ച രാത്രിനടത്തം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊണ്ട് ബ്ലോക്ക് ഓഫീസ് ജംഗ്ഷനില്‍ അവസാനിച്ചു. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന അലിഖിത നിയമത്തിനെതിരെയും പ്രായഭേദമന്യേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ജയശ്രീ പറഞ്ഞു.

date