Skip to main content

പട്ടികജാതി- ഗോത്ര വര്‍ഗ കമ്മീഷന്‍  സിറ്റിങ്; 102 പരാതികള്‍ തീര്‍പ്പാക്കി

പട്ടികജാതി- ഗോത്ര വര്‍ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ 102 പരാതികള്‍ തീര്‍പ്പാക്കി.  ചെയര്‍മാന്‍ ബി.എസ്. മാവോജിയുടെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ 148 പരാതികളാണ് പരിഗണിച്ചത്. വഴി തര്‍ക്കം, അതിര്‍ത്തി തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ പരാതികള്‍. പുതുതായി ഏഴ് പരാതികള്‍ ലഭിച്ചു. 19 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. മൂന്ന് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടുകയും ഒന്ന് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിന് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. പട്ടികവിഭാഗക്കാരുടെ ഭൂമി കൈയ്യേറുന്നത് ഒഴിവാക്കാനായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശം നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ എസ്.അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.

date