Skip to main content

ജില്ലയില്‍ 63 പേര്‍ക്ക് കോവിഡ്

         
ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് ഒന്‍പത് ) 63 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഉറവിടം അറിയാത്ത അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ 2889 സാമ്പിളുകളാണ് പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
 

date