Skip to main content

ഏകദിന ശില്‍പ്പശാല ഇന്ന്

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി സഹകരിച്ച് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.സ്‌കൂളില്‍ ഇന്ന് (മാര്‍ച്ച് 10) ഏകദിന ശില്‍പ്പശാല നടത്തും. ജില്ലയിലെ ട്രൈബല്‍ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളില്‍ ബോധവത്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി 'കരുതല്‍ 2022' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭ  ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം അധ്യക്ഷനാകും. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്.കുമാര്‍, കമ്മീഷന്‍ അംഗം വിജയകുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ പി.ഫവാസ്, ഐ.ടി.ഡി.പി ഓഫീസര്‍ ശ്രീകുമാര്‍, നിലമ്പൂര്‍ എസ.എച്ച്.ഒ വിഷ്ണു, ജനമൈത്രി എക്സൈസ്  ഓഫീസര്‍ മിഥിന്‍ ലാല്‍ എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വകുപ്പുകളുടെ എക്‌സിബിഷന്‍ സ്റ്റാളുകളും സിനിമ പ്രദര്‍ശനവും അവബോധന ക്ലാസ്സുകളും മെഡിക്കല്‍ ക്യാമ്പും കുട്ടികളുടെ വിവിധ കല പരിപാടികളും ശില്‍പ്പശാലയോടനുബന്ധിച്ച് നടക്കും. ഫോണ്‍: 9048497487  

date