Skip to main content

പൊതുലേലം

അനധികൃതമായി കടത്തികൊണ്ടുപോകുന്നതിനിടെ പിടികൂടിയ 410 കിലോഗ്രാം പച്ചരിയും 600 കിലോഗ്രാം പുഴുക്കലരിയും ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം മാര്‍ച്ച് 25ന് രാവിലെ 11ന് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ പൊതുലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ സപ്ലൈ ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സ്റ്റോക്ക് പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ നിരതദ്രവ്യ തുകയായ 1015 രൂപയുടെ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ പേരിലുള്ള ബാങ്ക് ഡ്രാഫ്റ്റ് സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നെഴുതിയ മുദ്രവെച്ച കവറില്‍ ലേലത്തിന്റെ തലേദിവസം വൈകീട്ട് അഞ്ചിന് മുമ്പായി താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. ഡി.ഡി ഉള്‍പ്പെടുത്താത്തതോ വൈകി കിട്ടുന്നതോ ആയ ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. ഫോണ്‍: 04931220507.      
 

date