Skip to main content

വലിയഴീക്കല്‍ പാലം; ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി  മുഹമ്മദ് റിയാസ്

വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് വകുപ്പിന്‍റെ വ്യത്യസ്തമായ നിര്‍മിതിയാണ് വഴിയഴീക്കല്‍ പാലം. ഈ മേഖലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തും ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനം ഉറപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് മുന്‍കൈ എടുക്കും. ദേശീയ പാതകൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയഴീക്കല്‍ പാലത്തിന്‍റെ പ്രസക്തി വര്‍ധിക്കും.

ടൂറിസം സാധ്യതകളുള്ള നിര്‍മിതികളില്‍ വകുപ്പ് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. പുതിയതായി റസ്റ്റ് ഹൗസുകള്‍ നിര്‍മിക്കുമ്പോഴും  നവീകരിക്കുമ്പോഴും നവീന നിര്‍മാണ മാതൃകകള്‍ പിന്തുടരുന്നുണ്ട്. എല്ലാ നിര്‍മാണങ്ങളുടെയും രൂപകല്‍പ്പനയില്‍  സവിശേഷത ഉറപ്പാക്കുന്നു. ഇതിനായി ഭാവിയില്‍ സമഗ്രമായ ഒരു ഡിസൈന്‍ നയം രൂപീകരിക്കും-മന്ത്രി പറഞ്ഞു.

date