Skip to main content

ജീവനക്കാരനെ പിരിച്ചുവിട്ട നടപടി റദ്ദാക്കി

നെയ്യാറ്റിൻകര കോ-ഓപ്പറേറ്റീവ് അർബൺ ബാങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി റദ്ദാക്കി. 30 ദിവസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവായി. നെയ്യാറ്റിൻകര കിടാരകുഴി പ്ലാങ്കാലവിള വീട്ടിൽ കുമാറിനെ ആയിരുന്നു നെയ്യാറ്റിൻകര കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും പിരിച്ചുവിട്ടത്.
പി.എൻ.എക്സ്. 1020/2022

date