Skip to main content

പാപ്പിനിശ്ശേരി-വളപട്ടണം റൂട്ടിൽ ഗതാഗത കുരുക്കഴിക്കാൻ ഡിവൈഡർ നിർമ്മാണം ആരംഭിച്ചു

ദേശീയ പാതയിൽ പാപ്പിനിശ്ശേരി മുതൽ വളപട്ടണം മന്ന വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡിവൈഡർ നിർമ്മാണം ആരംഭിച്ചു. പാലത്തിന് ഇരുവശത്തുമായി പാപ്പിനിശ്ശേരി ക്രിസ്ത്യൻപള്ളി മുതൽ വളപട്ടണം മന്ന ടോൾ ബൂത്ത് വരെയാണ് 350 മീറ്റർ നീളത്തിൽ ഡിവൈഡർ നിർമ്മിക്കുന്നത്.
പ്രദേശത്തെ ഗതാഗത പ്രശ്നം കെ വി സുമേഷ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് റോഡ് സേഫ്റ്റി വിഭാഗം അനുവദിച്ച 27 ലക്ഷം രൂപ ചിലവിലാണ് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ ഡിവൈഡറിൽ പെയിന്റ് ചെയ്ത് റിഫ്ളക്ടറുകൾ സ്ഥാപിക്കും. ഇവിടെ വീതികുറഞ്ഞ ഭാഗത്ത് റോഡിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും ആരംഭിച്ചു. റോഡരികിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാനും നടപടി തുടങ്ങി. നിർമ്മാണം വിലയിരുത്താൻ കെ വി സുമേഷ് എം എൽഎ സ്ഥലം സന്ദർശിച്ചു. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയതെരുവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്ന് എംഎൽഎ പറഞ്ഞു.
 

date