Skip to main content

നഴ്സുമാർക്ക് വിസ, ട്രാവൽ ടിക്കറ്റ് വിതരണം

ഒഡെപെക് ബെൽജിയത്തിലെ ഡിഗ്‌നിടാസ് കൺസോർഷ്യവും കൊച്ചിയിലെ ലൂർദ് ആശുപത്രിയുമായി സഹകരിച്ചു നടപ്പാക്കുന്ന അറോറ പദ്ധതിയുടെ ഭാഗമായി ഭാഷാ പരിശീലനം പൂർത്തിയാക്കിയ 22 നഴ്സുമാർക്കുള്ള വിസ, ട്രാവൽ ടിക്കറ്റ് വിതരണ ചടങ്ങ് മാർച്ച് 12നു രാവിലെ 10.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്. 1032/2022

date