Skip to main content

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

സ്‌കോള്‍ - കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സിന്റെ ഏഴാം ബാച്ച്  പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത്, ഇതിനകം നിര്‍ദിഷ്ടരേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രം  അനുവദിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികളുടെ  യൂസര്‍നെയിം, പാസ് വേഡ് (ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും) എന്നിവ ഉപയോഗിച്ച് സ്‌കോള്‍ കേരള, ഡി.സി.എ വെബ് സൈറ്റ് (www.scolekerala.org)  മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുത്ത്  അനുവദിച്ചിട്ടുള്ള പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും വാങ്ങണം.  സമ്പര്‍ക്ക ക്ലാസുകളുടെ  വിവരം പഠന കേന്ദ്രങ്ങള്‍ മുഖേന അറിയാമെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471-2342950, 2342271, 2342369.

 

date