Skip to main content

"കരുതൽ 2022" ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു 

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ഗോത്രവർഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ ബോധവത്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെകുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി "കരുതൽ 2022' ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇന്ന് (മാർച്ച് 10) രാവിലെ 9.00 മുതൽ വൈകീട്ട് 4.00 മണി വരെ നടക്കുന്ന പരിപാടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം പി പി ശ്യാമള ദേവി വിശിഷ്ടാതിഥിയാകും. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് മുഖ്യപ്രഭാഷണം നടത്തും. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഫാ.ഫിലിപ്പ് പരക്കാട്ട്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ ജി വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

date