Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയുടെ കീഴിലുള്ള സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിലേയ്ക്ക് സ്റ്റോറേജ് കൺടെയ്നേഴ്സ് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ വിളിച്ചിരിക്കുന്ന ഉൽപന്നങ്ങൾ വെറ്റിലപ്പാറ, ചിക്ലായിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇറക്കി തരേണ്ടതാണ്. ക്വട്ടേഷനുകൾ മുദ്രവെച്ച കവറുകൾക്കുള്ളിൽ എഴുതി സമർപ്പിക്കണം. കവറിന് പുറത്ത് ഇനം, നമ്പർ, പേര് വിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഓഫീസർ, കൃഷി ഭവൻ, വെറ്റിലപ്പാറ എന്ന വിലാസത്തിൽ മാർച്ച് 14 ന് ഉച്ചത്തിരിഞ്ഞ് 3 മണിക്ക് മുൻപായി അയയ്ക്കണം.

date