Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് ടാക്സി പെർമിറ്റുള്ള ഒരു കാർ (2019 ഉം അതിനുശേഷമുള്ള മോഡൽ) മാസവാടക വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷനുകൾ മാർച്ച് 15ന്  വൈകുന്നേരം 5.00 മണിക്ക് മുമ്പായി തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയിൽ  എത്തിക്കേണ്ടതാണ്. ലഭ്യമായ ക്വട്ടേഷനുകൾ 16 ന് വൈകിട്ട് 4.00 മണിക്ക് സന്നിഹിതരായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2363770

date