Skip to main content

അപേക്ഷകൾ ക്ഷണിച്ചു 

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 16 ന് രാവിലെ 10.30 ന്  നടക്കും. നിർദ്ദിഷ്ട യോഗ്യതയുള്ളവർ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി എസ് സി നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ ബാധകമായിരിക്കും. ഫോൺ : 0487- 2366643
 

date