അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പ നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. www.kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട തൃശൂർ ജില്ലാ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. കൂടാതെ ബന്ധപ്പെട്ട തൃശ്ശൂർ ജില്ലാ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 3 ശതമാനം, 3.5 ശതമാനം പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 10 ലക്ഷം രൂപ വരേയും ഹരിത കർമ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരേയും വായ്പ ലഭ്യമാവുന്നതാണ്. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9496015013
- Log in to post comments