Skip to main content

ഒല്ലൂക്കര ബ്ലോക്കിൽ പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനം;  ഉദ്ഘാടനം 11 ന്

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പട്ടികവർഗ്ഗ കോളനികളുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. പദ്ധതികളുടെ ഉദ്‌ഘാടനം മാർച്ച് 11 രാവിലെ 11ന് മണിയൻ കിണർ എസ് ടി കോളനിയിൽ ജില്ല കലക്ടർ ഹരിതവികുമാർ ഉദ്ഘാടനം ചെയ്യും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കൃഷി വകുപ്പിന്റെ ആത്മ പദ്ധതി, ജനകീയാസൂത്രണ പദ്ധതി, വിവിധ വകുപ്പുകളുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തി കൊണ്ടാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിലെടുക്കുന്ന 50 വയസ്സിന് താഴെയുള്ള തൊഴിലാളികൾക്കായി 'മികവ്' വൈദഗ്ധ്യ പരിശീലനത്തിന്റെ ഭാഗമായി 20 പേർക്ക് മേസൻ പരിശീലനം, കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറി കൃഷിക്കാവശ്യമായ വിത്തും, വളവും, വിതരണം ചെയ്യൽ, പച്ചക്കറി കൃഷി പരിശീലനം, കോളനിയിലെ യുവതി യുവക്കൾക്കായി പി എസ് സി വൺടൈം രജിസ്ട്രേഷൻ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മികച്ച പട്ടികജാതി കർഷകനുള്ള അവാർഡ് വിതരണം ചെയ്യും.

ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം ബൈജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ, സെക്രട്ടറി പി ആർ ജോൺ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.സി. സത്യവർമ എന്നിവർ പങ്കെടുക്കും.

date