Post Category
ടെണ്ടറുകൾ ക്ഷണിച്ചു
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു. ആശുപത്രിയിലെ ആർ.എസ്.ബി.വൈ, എ.കെ/ആർ.ബി.എസ്.കെ എന്നീ പദ്ധതികളുടെ ഭാഗമായി വരുന്ന സർജറികൾ നടത്തുവാൻ ആവശ്യമായ ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും ആശുപത്രി ഫാർമസിയിലേയ്ക്ക് ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ മരുന്നുകളും, ആശുപത്രി ഉപകരണങ്ങളും തടസ്സം കൂടാതെ വിതരണം ചെയ്യുന്നതിനും താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർഫോമുകൾ ആശുപത്രി കാര്യാലയത്തിൽ നിന്നും മാർച്ച് 16 മുതൽ 19 ഉച്ചയ്ക്ക് 2 മണി വരെ ലഭിക്കും. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 21 ഉച്ചക്ക് 12 മണി. ഫോൺ: 0480 2833710
date
- Log in to post comments