Skip to main content

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരം

തൃശൂർ ജില്ലാ എംപ്ലോയ്മെന്‍റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കുള്ള വിവിധ ഒഴിവുകളിലേയ്ക്ക് മാർച്ച് 10ന് ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4.30 വരെ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക്  തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സ് ആപ്പ് നമ്പർ (9446228282) അല്ലെങ്കിൽ വെബ്സൈറ്റ്  www.employabilitycentre.org വഴി അപേക്ഷകൾ സമർപ്പിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നുവെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date