Skip to main content

സമന്വയ: വനിതാ ദിനത്തിൽ വനിതാ മേധാവികൾ ഒത്തുചേർന്നു

വനിതാദിനത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ കാര്യാലയങ്ങളിലെ വനിതാ മേധാവികൾ ഒത്തുചേർന്നു. ജില്ലാ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന 'സമന്വയ'  ഒത്തുചേരൽ യോഗത്തിൽ 25  വകുപ്പ് വനിതാ മേധാവികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച യോഗം  ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്‌ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാദിനം സമൂഹത്തിൽ അറിയപ്പെടാത്ത വനിതകളുടെ കൂടി ആഘോഷമാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. അറിയപ്പെടാത്ത ഒട്ടനവധി ശക്തരായ സ്ത്രീകൾ സമൂഹത്തിലുണ്ട്.  അവർക്ക് വേണ്ടി നമുക്ക് എന്തല്ലാം ചെയ്യാൻ  സാധിക്കുമെന്ന തീരുമാനങ്ങളാണ് വനിതാ ദിനത്തിൽ നമ്മലെടുക്കേണ്ടതെന്നും കലക്ടർ  പറഞ്ഞു. 

മാസത്തിൽ ഒരിക്കലെങ്കിലും വനിതകളുടെ ഒത്തു ചേരൽ സംഘടിപ്പിക്കാനും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. ചടങ്ങിൽ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ അതിരപ്പിള്ളി ഷോളയാർ ഗിരിജൻ കോളനിയിലെ ഷൈലജ അയ്യപ്പനെ കലക്ടർ പൊന്നാടയണിയിച്ചു ആദരിച്ചു.ഡെപ്യൂട്ടി കലക്ടർ എൽ ആർ ഉഷാബിന്ദുമോൾ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ മീര, സബ് ജഡ്ജിയും ഡി എൽ എസ് എ സെക്രട്ടറിയുമായ നിഷി കെ എസ്, വിവിധ വനിതാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date