Skip to main content

ജില്ലാ ആരോഗ്യ വകുപ്പ് വനിതാദിന പരിപാടികൾ സംഘടിപ്പിച്ചു

തൃശൂർ ജില്ലാ മെഡിക്കൽ ആഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു. രാവിലെ 10.30 ന് തൃശൂർ റെയിൽവേ സ്റ്റേഷൻ അധികൃതരുമായി സഹകരിച്ച്  റെയിൽവേ സ്റ്റേഷനിൽ വെച്ച് തൃശ്ശൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.  “സുസ്ഥിരമായൊരു നാളെക്കായി ഇന്നേ വേണം ലിംഗ സമത്വം” എന്ന വനിതാദിന സന്ദേശത്തെ  ആസ്പദമാക്കി മദ്യം, മയക്കുമരുന്ന്, പുകയില എന്നിവക്കെതിരെയുള്ള ഒരു ബോധവൽക്കരണ പരിപാടി എന്ന നിലയിലുമാണ് പരിപാടി സംഘടിപ്പിച്ചത്. 

ചടങ്ങിൽ റെയിൽവേ സ്റ്റേഷൻ മാനേജർ ശശിധരൻ കെ, ഡെപ്യുട്ടി സ്റ്റേഷൻ മാനേജർ കെ ഗോപിനാഥൻ, റെയിൽവേ മെഡിക്കൽ ആഫീസർ ഡോ. എം.പി. ബാബുരാജ്, ആർ.പി.എഫ് സി.ഐ  പി.സി. അജിത്കുമാർ, ബുക്കിംഗ് സൂപ്പർവൈസർ  മീനാംബാൾ, ഹെൽത്ത് ഇൻസ്‌പെക്ടർ എൽദോ എന്നിവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫിസിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ്, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ  ഹരിതാദേവി , ജില്ലാ നഴ്‌സിംഗ് ഓഫീസർ അമ്മിണി, ടെക്നിക്കൽ അസിസ്റ്റന്റ് വിജയകുമാർ , ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർമാരായ സോണിയ ജോണി, റജീന രാമകൃഷ്ണൻ എന്നിവർ  പങ്കെടുത്തു.

വൈകീട്ട് 3.30നു വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വച്ച് കോളേജ് വിദ്യാർത്ഥികളും നഴ്‌സിംഗ് വിദ്യാർത്‌ഥികളും, ആരോഗ്യ പ്രവർത്തകരും ചേർന്ന് ഒറ്റക്കാലിൽ നിന്ന് കൊണ്ടുള്ള ബോധവൽക്കരണ പരിപാടിയും നടന്നു. മദ്യം മയക്കുമരുന്ന് പുകയില എന്നിവയുടെ ഉപയോഗത്തിന്റെ ഇരകളാകുന്നത് പലപ്പോഴും സ്ത്രീകളാണ് എന്നതിന്റെ  സൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്.  

കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ. ഷാജൻ, ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.എൻ സതീഷ്, ഡോ. പ്രേമകുമാർ കെ.ടി., ടുബാക്കോ കൺട്രോൾ സെൽ നോഡൽ ഓഫീസർ പി.കെ. രാജു. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ  ഹരിതാദേവി , ജില്ലാ നഴ്‌സിംഗ് ഓഫീസർ അമ്മിണി, ടെക്നിക്കൽ അസിസ്റ്റന്റ് ടി.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. നാഷ്ണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ ബിനുവിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ കോളേജുകളിലെ എൻ എസ് എസ് വോളണ്ടിയർമാർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. തൃശ്ശൂർ സെന്റ്തോമസ് കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

date