Skip to main content

ജില്ലാതല ഡിജിറ്റൽ റീ-സർവ്വെ ശിൽപശാല മാർച്ച് 10 ന് 

ജില്ലാതല ഡിജിറ്റൽ റീ-സർവ്വെ ശിൽപശാല മാർച്ച് 10 വ്യാഴാഴ്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ റീ-സർവ്വെ സംബന്ധിച്ച് ജനപ്രതിനിധികൾക്കും പൊതുജനത്തിനും  അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ നഗരസഭ, കൗൺസിലർമാർ എന്നിവർക്കായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മന്ത്രി ആർ ബിന്ദു എന്നിവർ മുഖ്യാതിഥികളാകും. സർവ്വെ ആൻഡ് ലാന്റ് റെക്കോർഡ്സ് ഡയറക്ടർ സീറാം സാംബശിവ റാവു വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ജില്ലയിലെ എം എൽ എ മാർ, ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, മേയർ എം കെ വർഗ്ഗീസ്, 
ജില്ലാ കലക്ടർ ഹരിത വി കുമാർ, ലാന്റ് റവന്യൂ കമ്മീഷണർ കെ ബിജു എന്നിവർ പങ്കെടുക്കും.

date