Post Category
നാഷണൽ ലോക് അദാലത്ത് : 8452 കേസുകൾ തീർപ്പാക്കി.
കോട്ടയം : ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നടത്തിയ നാഷണൽ ലോക് അദാലത്തിൽ 8452 കേസുകൾ തീർപ്പാക്കി.കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങൾ നിലനിൽക്കുന്നതടക്കം 15276 കേസുകളാണ് പരിഗണിച്ചത്. ആകെ തീർപ്പാക്കിയ കേസുകളിൽ 7514 എണ്ണം പെറ്റി കേസുകളാണ് . ബാങ്ക് റിക്കവറി , വാഹനാപകടം , വിവാഹം , വസ്തു തർക്കങ്ങൾ, RTO , രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ എന്നിവ സംബന്ധിച്ച കേസുകളും അദാലത്തിൽ തീർപ്പാക്കി.
6 കോടി രൂപയാണ് വിവിധ കേസുകളിലായി വിധിച്ചത്.
വിവിധ താലൂക്കു ലീഗൽ സർവ്വീസസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന അദാലത്തിന് ഡി.എൽ. എസ്. എ ചെയർമാൻ
ജില്ലാ ജഡ്ജി എൻഹരികുമാർ , സെക്രട്ടറി സുധീഷ് കുമാർ എസ് എന്നിവർ നേതൃത്വം നൽകി.
date
- Log in to post comments