Skip to main content

കാട്ടാമ്പള്ളി മുതൽ പറശ്ശിനിക്കടവ് വരെ   കയാക്കിങ്  ട്രയൽ റൺ നടത്തി 

 

ജില്ലയിലെ സാഹസിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കയാക്കിങ്  ട്രയൽ റൺ സംഘടിപ്പിച്ചു.
കാട്ടാമ്പള്ളി കയാക്കിങ് സെൻ്റർ മുതൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വരെയാണ് കയാക്കിങ് നടത്തിയത്. കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി നാഷണൽ ലെവൽ കയാക്കിങ് മത്സരത്തിനു മുന്നോടിയായാണ് ഇത്. ഒന്നര മണിക്കൂർ കൊണ്ട് 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ഒമ്പത് കയാക്കുകളിലാണ് സഞ്ചരിച്ചത്.

കെ വി സുമേഷ് എം എൽ എ നേതൃത്വം നൽകിയ സാഹസിക യാത്രയിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, സബ് കലക്ടർ അനുകുമാരി, ഡിഎഫ്ഒ പി കാർത്തിക്,  അസിസ്റ്റൻ്റ് കലക്ടർ മുഹമ്മദ്, എഎസ്പി  വിജയ് ഭരത്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂരിലെ ജലാശയങ്ങൾ  സുസ്ഥിര ടൂറിസം നയങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയാക്കിങ് പോലെയുള്ള സാഹസിക ടൂറിസം പരിപാടികൾ ഉപയോഗിക്കണമെന്ന് എംഎൽഎ  പറഞ്ഞു.

date