Skip to main content

ആസ്വാദകർക്ക് യാത്രാനുഭവം നൽകി ചിത്രപ്രദശനം* 

 

 

ആസ്വാദകർക്ക് യാത്രാനുഭവം നൽകി ചിത്രപ്രദർശനം. ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചിത്ര പ്രദർശനം നടത്തിയത്. കാഴ്ച്ചയിലെ വിസ്മയങ്ങൾ വരകളിലൂടെ ഒപ്പിയെടുത്ത മൂന്ന് കലാകരൻമ്മാരുടെ ചിത്രങ്ങളാണ് ആസ്വാദർക്ക് യാത്രാനുഭവങ്ങൾ സമ്മാനിച്ചത്. ചന്ദ്രൻ മൊട്ടമ്മൽ, വിപിൻ ഇരിട്ടി, ഷൈജു. കെ.മാലൂർ എന്നീ കൂട്ട് കെട്ടിൽ തെളിഞ്ഞ ആശയമാണ് ഇന്ത്യ മുഴുവൻ യാത്ര ചെയ്യുകയെന്നും കാഴ്ച്ചകളെ നിറങ്ങളാൽ ക്യാൻവാസുകളിലേക്ക് തത്സമയം പകർത്താം എന്നുള്ളതും. പ്രകൃതി നൽകിയ ദൃശ്യ വിസ്മയങ്ങൾ മാറ്റ് കുറയാതെ തങ്ങളുടെ ക്യാൻവാസിലേക്ക് പകർത്താൻ അവർക്ക് കഴിഞ്ഞു. ട്രാവൽ ബ്രഷ് എന്ന  ആശയവുമായി ചരിത്രപ്രസിദ്ധമായ കാസറഗോഡ് മാലിക് ദിനാർ പള്ളി പകർത്തിക്കൊണ്ട് ആരംഭിച്ച യാത്ര പാലക്കാട് വരെ എത്തി നിൽക്കുന്നു. കർണാടകയിലെ ഹസൻ, കാർക്കള തുടങ്ങിയ സ്ഥലങ്ങളും ഇതിനകം അവർ യാത്ര ചെയ്തു. യാത്രകളെ മനോഹരമാക്കാൻ തങ്ങളുടെ കഴിവുകൾ ഇടകലർത്തി നൂറോളം ചിത്രങ്ങൾ ഈ കലാകരൻമ്മാർ വരച്ചു.  അതിൽ മികച്ച 30 ചിത്രങ്ങളാണ് കർമം തൊടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കാഴ്ചവിരുന്നൊരുക്കിയത്. 30 ചിത്രങ്ങളും ആസ്വാദർക്ക് നൽകിയത് ഒരു യാത്രനുഭവം തന്നെയാണ്. ഓരോ യാത്രകളിലും ഞങ്ങൾ മൂന്ന് പേരും ഓരോ ചിത്രങ്ങൾ വീതം വരക്കും, ആ ചിത്രങ്ങൾ വില്പന നടത്തി ലഭിക്കുന്ന  വരുമാനത്തിലാണ് തുടർ യാത്രയുടെ ചിലവുകൾ കണ്ടെത്തുന്നതെന്ന് ചന്ദ്രൻ മൊട്ടമ്മൽ പറഞ്ഞു.

ReplyForward

date