Skip to main content

'ഭാസുര' ജില്ലാതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ജില്ലയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കായി ഭാസുര ജില്ലാതല ബോധവല്‍ക്കരണ പരിപാടി നടത്തി.  ആദിവാസി മേഖലയിലെ എസ.്ടി പ്രൊമോട്ടര്‍മാര്‍, ഭാസുര വനിതാ കൂട്ടായ്മ, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ ഏകദിന ബോധവത്കരണ പരിപാടിയില്‍ പങ്കാളികളായി. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടി  സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  എഡിഎം എ.കെ രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഭക്ഷ്യ ഭദ്രത നിയമം, ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമം സംബന്ധിച്ച് മുന്‍ ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. വി രാജേന്ദ്രന്‍ ക്ലാസ്സ് എടുത്തു. ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍മാരായ എം. മല്ലിക , ഹെരാള്‍ഡ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. പി. അനില്‍ കുമാര്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു

date