Skip to main content

രാജ്യ പുനര്‍നിര്‍മ്മാണത്തിന് വനിതകളുടെ സംഭാവന അനുസ്മരണീയം; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

രാജ്യ പുനര്‍നിര്‍മ്മാണത്തിന് വനിതകളുടെ സംഭാവന അനുസ്മരണീയമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വനിതാ ദിന വാരാരാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മേറ്റ്മാരെയും ഗുണഭോക്താക്കളെയും ആദരിക്കുന്ന ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലയിലെ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും ജീവനക്കാരെയും എം.എല്‍.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. മികച്ച് മേറ്റ്മാരായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത സൗമ്യ ഭാസ്‌ക്കരന്‍, എ.ബേബി, ദാക്ഷായണി മധൂര്‍, പ്രജിത ഗിരീശന്‍, സത്യപ്രഭ, കെ.ദാക്ഷായണി എന്നിവരെയും വ്യക്തിഗത ആസ്തി സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വിവിധ ബ്ലോക്കുകളിലെ ടി. സുമതി, എം.പി ലക്ഷ്മി , പി.ബിന്ദു, പി.വി പുഷ്പ , ലളിത കെ.വി സീന എന്നിവരെ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ  ആദരിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ഡി.ഡബ്ല്യൂ.ഡബ്ല്യൂ.ഒ ഫത്തീല തുടങ്ങിയവര്‍ സംസാരിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ.പ്രദീപന്‍ സ്വാഗതവും ഡി.ഡബ്ല്യു.ഡി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബീന നന്ദിയും പറഞ്ഞു.
 

date