Skip to main content

വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി, ചെങ്കള, കാസര്‍കോട്, അടുക്കത്തബയല്‍, കളനാട്, തളങ്കര, ചെമ്മനാട് വില്ലേജുകളിലും, മഞ്ചേശ്വരം താലൂക്കിലെ ഹൊസബെട്ടു, മൂഡംബയല്‍, ബഡാജെ, മജ്ബയല്‍, ബങ്കര മഞ്ചേശ്വരം ബംബ്രാണ, ഉജാര്‍-ഉള്‍വാര്‍, കടമ്പാര്‍, കളൂര്‍, ഷിരിയ, ആരിക്കൊടി വില്ലേജുകളിലെയും ഡിജിറ്റല്‍ റീസര്‍വ്വെ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിലേക്കായി ടാക്സി വാഹന (ജീപ്പ് /ഇന്നോവ /ടവേര /ബൊലേറ /ടാറ്റാ സുമോ ) ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ആവശ്യമുളള വാഹനങ്ങളുടെ എണ്ണം 2 വില്ലേജുകളില്‍ 1 വീതം ആകെ 10 എണ്ണം. മാസത്തില്‍ പരമാവധി 1500 കി.മീറ്റര്‍ ഓടുന്നതിനുളള വാടകയാണ് കാണിക്കേണ്ടത്.1500 കി.മീറ്ററിന് മുകളില്‍ ഓടുന്ന ദൂരത്തിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കി.മീറ്റര്‍ വാടക നല്‍കും.ഡ്രൈവറുടെ വേതനം, ഇന്ധനം, അറ്റകുറ്റ പണികള്‍ തുടങ്ങിയവ വാഹന ഉടമ വഹിക്കണം.
മാര്‍ച്ച് 18 ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷന്‍ അയക്കാം. അന്ന് ഉച്ചയ്ക്ക്് 2.30ന് ക്വട്ടേഷന്‍ തുറക്കും.
 

date