Skip to main content

അപേക്ഷ ക്ഷണിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി  മുഖേന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള  മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന്   അപേക്ഷ ക്ഷണിച്ചു.കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി  പരിധിയില്‍ താമസിക്കുന്ന ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന പട്ടിക ജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ,് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് , സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് , ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം  മാര്‍ച്ച് 15 നകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടിക ജാതി വികസന ആഫീസില്‍ എത്തിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ ബന്ധപ്പെടുക

date