Skip to main content

കൃഷിശ്രീ സെന്ററില്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരാവാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ കാസറഗോഡ് ബ്ലോക്ക്തല കൃഷിശ്രീ (അഗ്രോ സര്‍വ്വീസ് സെന്റര്‍) ചെങ്കള പഞ്ചായത്ത് കൃഷിഭവന്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്നതിനാല്‍ കാര്‍ഷിക വൃത്തിയില്‍ അഭികാമ്യവും, വിവിധ കൃഷിപണികള്‍ ചെയ്യുന്നതിന് താല്പര്യവും ഉളള യുവതി യുവാക്കളില്‍ നിന്ന് സര്‍വ്വീസ് പ്രൊവൈഡര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ക്ക് കൃഷി വകുപ്പ് വിവിധ കൃഷി രീതികളില്‍ പരിശീലനം നല്‍കും. കൃഷിശ്രീ സെന്റര്‍ ഏറ്റെടുക്കുന്ന സര്‍വ്വീസുകള്‍ ചെയ്യുന്നതിന് അനുസൃതമായ വേതനം സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കും. കാസറഗോഡ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍, കാസറഗോഡ് മുനിസിപ്പാലിറ്റി പരിധികളില്‍ താമസിക്കുന്നവരും, 50 വയസ്സില്‍ താഴെ പ്രായമുളള, ഐ.ടി.ഐ., ഐ.ടി.സി., വി.എച്ച്.എസ്.ഇ., എസ്.എസ്.എല്‍.സി. വരെ യോഗ്യതയുളളവരുമായ അപേക്ഷകര്‍ മാര്‍ച്ച് 11 വൈകീട്ട് 4 നകം  കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കാര്യാലയത്തിലോ ചെങ്കള കൃഷിഭവനിലോ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 9383471977

date