Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം; അപേക്ഷാ തീയതി നീട്ടി

തൊഴില്‍ വകുപ്പ് വിവിധ മേഖലകളിലായി നല്‍കുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ നീട്ടി. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികള്‍ ( ഇരുമ്പു പണി, മരപ്പണി, കല്‍പണി, വെങ്കലപണി, കളിമണ്‍ പാത്രനിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, മാനുഫാക്ചറിംഗ്/പ്രൊസസിംഗ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ് തൊഴിലാളി) മത്സ്യ ബന്ധന വില്‍പന തൊഴിലാളി എന്നീ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസ പത്രവും നല്‍കുന്നതാണ് പുരസ്‌കാരം.  തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണറുടെ lc.kerala.gov.in  എന്ന പോര്‍ട്ടലില്‍ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് വഴി അപേക്ഷിക്കാമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അറിയിച്ചു.

date