Skip to main content

ആസുത്രണ സമിതി യോഗം ചേര്‍ന്നു

 

ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. 46 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക്  അംഗീകാരം നല്‍കി.  രണ്ട് നഗരസഭകള്‍, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍,  ജില്ലാ പഞ്ചായത്ത്, 38 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടും. 

പൊതുവിഭാഗം വികസന ഫണ്ട്, എസ്.സി.പി, ടി.എസ്.പി , എഫ്.എഫ്.സി ഗ്രാന്‍റ് എന്നിവയുടെ പുരോഗതിയും ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, പ്ലാനിംഗ് ഓഫീസര്‍ എസ്.സത്യപ്രകാശ്, ഡി.പി.സി അംഗങ്ങള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.

date