Skip to main content

സംസ്‌കൃത സര്‍വ്വകലാശാല:  യങ് സ്‌കോളേഴ്‌സ്  ദേശീയ പ്രബന്ധാവതരണ മത്സരം

 

    ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകര്‍ക്കായി ദേശീയതലത്തില്‍ സെമിനാര്‍ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു.ഓണ്‍ലൈനായി ആയിരിക്കും മത്സരം.

    വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.ഫില്‍,പിഎച്ച്.ഡി ഗവേഷണം നടത്തുന്ന യുവഗവേഷകരില്‍ നിന്നും ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ സ്വയം തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു.പ്രബന്ധങ്ങള്‍ വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്ന വിഷയവുമായി ബന്ധപ്പെട്ടവയായിരിക്കണം.ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ രണ്ടായിരം വാക്കുകളില്‍ കുറയാത്തതും മുവായിരം വാക്കുകളില്‍ കവിയാത്തതും സ്വയം തയ്യാറാക്കിയതുംആയിരിക്കണം. 

    2022ജനുവരി ഒന്നിന്35വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.വകുപ്പ് അധ്യക്ഷന്മാരുടെ/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ഹാജരാക്കണം.ടൈപ്പ് ചെയ്ത് പിഡിഎഫ് രൂപത്തിലാക്കിയ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടഅവസാന തീയതി മാര്‍ച്ച്31.

    വിദഗ്ധ പണ്ഡിതര്‍ നടത്തുന്ന പ്രാരംഭ സ്‌ക്രീനിംഗിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് പ്രബന്ധങ്ങള്‍ക്ക് വെബിനാറിലൂടെ അവതരണാനുമതി നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം5000 രൂപ, 3000രൂപ, 2000രൂപ എന്നിങ്ങനെ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും നല്‍കും.വെബിനാറില്‍ പങ്കെടുക്കുന്നഎല്ലാവര്‍ക്കുംസര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.ശ്രീകല എം.നായര്‍ അറിയിച്ചു.രജിസ്‌ട്രേഷനും പ്രബന്ധ സമര്‍പ്പണത്തിനുമായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചയ്യുക.https://forms.gle/3CEuJxHQEHE8hUpCA
വിശേവിവരങ്ങള്‍ക്ക്https://www.sreesankarastudies.org/ഫോണ്‍: +919746935591

 

date