Skip to main content

ഇനി ഞാൻ ഒഴുകട്ടെ - പുഴ ശുചീകരിച്ചു

സംസ്ഥാന സർക്കാറിന്റെ ജൈവവൈവിധ്യ പരിപാലന പരിപാടിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസും, മയ്യഴി പുഴയുടെ കൈവരിയുടെ ഭാഗവുമായ മുതുകുറ്റി മുതൽ പൂങ്കുളം വരെയുള്ള ആറ് കിലോമീറ്റർ നീളത്തിൽ പുഴ ജനകീയ കൂട്ടായ്മയിൽ ശുചീകരിച്ചു.
"ഇനി ഞാൻ ഒഴുകട്ടെ" എന്ന സന്ദേശവുമായി നാടാകെ ശുചീകണ യജ്ഞത്തിൽ പങ്കാളികളായി.

 ജനപ്രതിനിധികൾ, ജീവനക്കാർ, കെ എ പി ആറാം ബറ്റാലിയൻ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ യുവജന സംഘടനകൾ, ഹരിതകർമസേന പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, തുടങ്ങി രണ്ടായിരത്തോളം ബഹുജനങ്ങൾ പങ്കെടുത്തു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശുചീകരണം ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാനിച്ചു.
പഞ്ചായത്തിലെ ചിത്രകാരമാൻ പുഴയോരം കാൻവാസിൽ  പകർത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ആംഡ് പോലീസ് ആറാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ഹരിപ്രസാദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് പി.ടി നിഷ, പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കൃഷ്ണൻ, അസി: സെക്രട്ടറി കെ.കെ വിനോദൻ, സി പി ഐ എം ഏരിയ സെക്രട്ടറി പി.പി ചാത്തു, സി.എച്ച് ശങ്കരൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കുഞ്ഞിരാമൻ, പി.കെ ശങ്കരൻ ,പി.കെ രവി, കെ വിനോദൻ , എൻ റൈഹാനത്ത് എന്നിവർ സംസാരിച്ചു.

date