Skip to main content

പടന്നവളപ്പ് തോട് ശുചീകരണ ക്യാമ്പയിനിന് തുടക്കമായി

കോഴിക്കോട് കോർപറേഷനിലെ 54ാം വാർഡിലെ പടന്നവളപ്പ് തോട് പുനരുദ്ധാരണത്തിന് മുന്നോടിയായി ബോധവത്കരണ ക്ലാസും പ്രാദേശിക സംഘാടക സമിതി രൂപീകരണവും നടന്നു.

ജില്ലാ ഭരണകൂടത്തിന്റെയും
ഹരിത കേരളം മിഷന്റെയും തെളിനീരൊഴുകും നവകേരളം പദ്ധതി, കോഴിക്കോട് കോർപറേഷന്റെ ശുചിത്വ പ്രോട്ടോകോൾ പദ്ധതി എന്നിവയിലുൾപ്പെടുത്തിയാണ് പടന്നവളപ്പ് തോടിനു പുനരുജ്ജീവനം നൽകുന്നത്. മാർച്ച്‌ 27 നു നടക്കുന്ന തോട് ശുചീകരണ വീണ്ടെടുപ്പിനു മുന്നോടിയായി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ് പ്രദേശവാസികൾക്ക് ബോധവത്കരണ ക്ലാസ്സെടുത്തു. തോട് പുനരുജ്ജീവിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം പ്രദേശവാസികളുടെ ആശങ്കകൾക്കും മറുപടി നൽകി.

പറവ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ശംസുദ്ധീൻ സ്വാഗതം പറഞ്ഞു. ഉദയം റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ് ശുചീകരണത്തെക്കുറിച്ച് വിശദീകരിച്ചു.

വാർഡ് കൺവീനർ പി. കെ. ഷാഫി, ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ പി. പ്രിയ, എ. രാജേഷ്, ഡോണ ഫ്രാൻസിസ്, ജെ. എച്. ഐ. സതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ റഫീഖ്, ഫൈസൽ, അജിത്കുമാർ എന്നിവർ പങ്കെടുത്തു.

date