Skip to main content

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കടലുണ്ടിപ്പുഴയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നാല് ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നൂറാടി പാലത്തിന് സമീപം നിക്ഷേപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗങ്ങളായ ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, മറിയുമ്മ ശരീഫ്, അബ്ദുല്‍ സലീം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

 

date