Skip to main content

ക്ഷീര കര്‍ഷക സംഗമം 18, 19 തീയതികളില്‍

 

ജില്ലാ ക്ഷീര കര്‍ഷക സംഗമം മാര്‍ച്ച് 18, 19 തീയതികളില്‍ നടത്തും. ക്ഷീരവികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ, കേരളാ ഫീഡ്സ്, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ കടലുണ്ടി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണൂര്‍ വളവിലെ സിപെക്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തപ്പെടുന്നത്.

പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര മേഖലയുമായി ബന്ധപ്പെട്ട നൂതന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാര്‍, ഡയറി ക്വിസ്സ്, ക്ഷീര മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, പൊതു സമ്മേളനം, മറ്റു കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750ഓളം ക്ഷീരകര്‍ഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും.  

മൃഗസംരക്ഷണ/ക്ഷീര വികസന വകുപ്പ് മന്ത്രി,  പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി, കോഴിക്കോട് ലോക്സഭാ മണ്ഡലം എം.പി, എം എല്‍ എ മാര്‍ ഉള്‍പ്പെടെ വിവിധ ജനപ്രതിനിധികള്‍, വകുപ്പ് മേലധികാരികള്‍, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date