Skip to main content

അറിയിപ്പുകൾ

ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളിൽ, 2020-2021 അദ്ധ്യയനവർഷത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരിൽ നിന്നും ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഫോൺ: 0495 2372434

ക്വട്ടേഷൻ ക്ഷണിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാർച്ച് 20ന് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ടാഗോർ സെന്റിനറി ഹാളിൽ നടത്തുന്ന പരിപാടികൾക്കായി സ്റ്റേജ് ക്രമീകരിക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 16 ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ.  വിവരങ്ങൾക്ക് ഫോൺ: 0495 2370225

ലേലം

പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ വർക്ക്ഷോപ്പ് കെട്ടിടത്തിന്റെ നീക്കം ചെയ്ത ആസ്ബറ്റോസ് ഷീറ്റുകൾ മാർച്ച്  22 രാവിലെ 11 മണിക്ക്  ലേലം ചെയ്യും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 10.30നകം ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0496 2603299, 9400006492

ഗതാഗത നിയന്ത്രണം

ദേശീയപാത 66 ൽ രാമനാട്ടുകര പുവന്നൂർ പളളിക്ക് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഇവിടെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഭൂമി ലേലം

താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം വില്ലേജിൽ പൂനൂർ ദേശത്ത് റീ.സ 116/2-ൽ ഉൾപ്പെട്ട 5 സെൻ്റ് ഭൂമി ഏപ്രിൽ 12 രാവിലെ 11 മണിക്ക് ഉണ്ണികുളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് താമരശ്ശേരി താഹസിൽദാർ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
   
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ  മാർച്ച് 17 രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ  ഒഴിവുളള ഫ്രണ്ട്ലൈൻ ലോൺ ഓഫീസർ, കലക്ഷൻ ഓഫീസർ, ഹോംസെയിൽസ് ഓഫീസർ, ഹോംസെയിൽസ് ടീം ലീഡർ, എന്റർപ്രൈസ് സെയിൽസ് ഓഫീസർ (യോഗ്യത : ഡിഗ്രി/ഡിപ്ലോമ), ഏജൻസി മാനേജർ (യോഗ്യത : ബിരുദം), സീനിയർ ഏജൻസി മാനേജർ (യോഗ്യത : ബിരുദം/എം.ബി.എ), ഏജൻസി ഡലവപ്പ്മെന്റ് ഓഫീസർ (യോഗ്യത : പ്ലസ്ടു), ജിയോഫൈബർ എഞ്ചിനീയർ (യോഗ്യത : ഐ.ടി.ഐ /ഡിപ്ലോമ)   തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക് calicutemployabilitycentre  എന്ന ഫെയ്‌സ്ബുക്ക്  പേജ് സന്ദർശിക്കുക. ഫോൺ & വാട്സ്ആപ് നമ്പർ: 0495 2370176

date