Skip to main content

ഓൺലൈൻ മുഖേന നഴ്‌സുമാർക്ക് ക്രാഷ് പരിശീലനം

നാഷണൽ ഹെൽത്ത് മിഷനിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ഓൺലൈൻ ക്രാഷ് പരിശീലനം നൽകുന്നു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളാണ് 16 ദിവസത്തെ ക്രാഷ് കോഴ്‌സ് നടത്തുന്നത്. ഓൺലൈൻ ക്ലാസുകൾ 17ന് ആരംഭിക്കും. ഉദ്യോഗാർഥികൾ കൂടുതൽ വിവരങ്ങൾക്ക് 9496015051, 9496015002, 0471-2365445, 0497-2800572, 9496015018 എന്നീ നമ്പരുകളിൽ വിളിക്കുകയോ www.kswdc.orgwww.reach.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
പി.എൻ.എക്സ്. 1078/2022

date