Skip to main content

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ

ഭിന്നശേഷിക്കാരനായ വനം വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ. പ്രോമാനന്ദനെ ഭിന്നശേഷി അവകാശ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായി കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി നിയമിച്ചു എന്ന പരാതിയിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സർക്കാരിനോട് ശുപാർശ ചെയ്തു.
ബൈപോളാർ അഫക്ടീവ് ഡിസ്ഓഡർ ഭിന്നശേഷിക്കാരനായ പ്രേമാനന്ദന്റെ ഭാര്യ ബിന്ദു പൂർണ്ണമായും അന്ധയാണ്. പ്രേമാനന്ദന്റെ സ്ഥലംമാറ്റം സംബന്ധിച്ച് നൽകിയ അപേക്ഷയിൽ ഈ വിവരം പറഞ്ഞിരുന്നുവെങ്കിലും അത് മറച്ചുവച്ചാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് റിപ്പോർട്ട് നൽകിയതെന്ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭിന്നശേഷി കമ്മീഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികൾക്ക് ഭിന്നശേഷി കമ്മീഷണർ ശുപാർശ ഉത്തരവ് സർക്കാരിനു നൽകിയത്.
പി.എൻ.എക്സ്. 1079/2022

date