Skip to main content

ഓമല്ലൂര്‍ വയല്‍വാണിഭത്തിന് ഇന്ന് തുടക്കം

ഓമല്ലൂര്‍ വയല്‍വാണിഭം കാര്‍ഷിക വിപണനമേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ആന്റോ ആന്റണി എംപി നിര്‍വഹിക്കും. രാവിലെ 11 മുതല്‍ കാര്‍ഷിക സെമിനാര്‍. വൈകിട്ട് 4.30 ന് സാംസ്‌കാരിക ഘോഷയാത്ര. ഉദ്ഘാടന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിനിമാ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന കോമഡി ഷോ നടക്കും. വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ ഏറ്റുവാങ്ങിയ ദീപശിഖ ഓമല്ലൂര്‍ ഏലായിലെ വയല്‍വാണിഭസ്മൃതി മണ്ഡപമായ പാലമരച്ചോട്ടില്‍ സ്ഥാപിച്ചു.

date