Skip to main content

ലഹരിക്കെതിരെ പോരാടാൻ പൂക്കോട്ടൂർ പഞ്ചായത്ത്

 

 

ലഹരിക്കെതിരെ പെരുതാനുറച്ച് പൂക്കോട്ടൂർ പഞ്ചായത്ത്. സ്വതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും പൂക്കോട്ടൂർ പഞ്ചായത്തും ചേർന്ന് നടത്തിയ ലഹരിവിരുദ്ധ സദസിൽ പങ്കെടുത്ത പഞ്ചായത്തിലെ നൂറ് കണക്കിന് യുവാക്കൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ ചതിക്കുഴി ബോധ്യപ്പെടുത്തിയ പരിപാടി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടത്തിയ ജന സദസ്സ് ജില്ല പഞ്ചായത്ത് അംഗം അഡ്വ. പിവി അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ബി. ഹരികുമാർ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. 

 

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഖമറുന്നീസ, സ്ഥിരം സമിതി അധ്യക്ഷരായ സയ്യിദ് അക്ബർ തങ്ങൾ, ബ്ലോക് പഞ്ചായത്ത് അംഗം പ്രകാശൻ നീണ്ടാരത്തിങ്ങൽ, എൻ വി ആരിഫ, എംടി അലി, പഞ്ചായത്ത് അംഗങ്ങളായ സുബൈദ മോഴിക്കൽ , കെ പി അബ്ദുറസാഖ്, ഷീജ ശശീന്ദ്രൻ , കെ പി നവാസ്, സുനീറ മണ്ണിശ്ശേരി, ഉമ്മുഹബീബ വല്ല്യാപു , ബൈജു കറുത്തേടത്ത്, വിപി സുമയ്യ ടീച്ചർ, സക്കീന മുസ്തഫ, എം അബ്ദു സത്താർ, കെ ജുമൈല ടീച്ചർ, ഗോപാലൻ പനക്കൽ , മുഹമ്മദ് പള്ളിയാളി, സൗദത്ത് മൻസൂർ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ വിപി സലീം, പഞ്ചായത്ത് സെക്രട്ടറി ആർ.എസ് ഷാജി, യൂത്ത് കോഡിനേറ്റർ നവാഫ് കള്ളിയത്ത് എന്നിവർ സംസാരിച്ചു.

ReplyForward

date