Skip to main content

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണം : മന്ത്രിയുമായി ചർച്ച നടത്തി 

 

 

പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട്  സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കെ. പി. എ മജീദ് എം. എൽ. എ ചർച്ച നടത്തി. കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാനും പട്ടയമില്ലാത്തവർക്ക് പട്ടയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടനുബന്ധിച്ച്  വിശദമായ റിപ്പോർട്ട് നൽകാൻ  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നവീകരണം സംബന്ധിച്ച ചർച്ച നടത്താമെന്നും മന്ത്രി ഉറപ്പ് നൽകി.

 

 

(ഫോട്ടോ സഹിതം)

 

ക്യാപ്ഷൻ - പരപ്പനങ്ങാടി ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനുമായി കെ. പി എ. മജീദ് എം. എൽ.എ ചർച്ച നടത്തുന്നു 

date