Skip to main content

ലഹരിക്കെതിരെ ഇന്ന് ബഹുജന വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിക്കും 

 

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പടിഞ്ഞാറ്റുംമുറി

ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്‌സിൽ  'ജീവിതമാണ് ലഹരി' എന്ന പേരിൽ ലഹരിക്കെതിരെ ഇന്ന് (മാർച്ച്‌ 15) ബഹുജന വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം ടി. പി. ഹാരിസ് ഉദ്ഘാടനം ചെയ്യും. മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്ഥിര സമിതി ചെയർമാൻ ജാഫർ വെള്ളേക്കാട്ട് അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു മുഖ്യ പ്രഭാഷണം നടത്തും. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു പരോൾ ക്ലാസ് നയിക്കും. പരിപാടി യുടെ ഭാഗമായി വിദ്യാര്‍ഥി വലയം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം എന്നിവയും നടക്കും.

date