Skip to main content

സംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിന് 7.10 കോടി

 

 

2022 -23 സംസ്ഥാന ബജറ്റിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ 7.10 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഫണ്ട്അനുവദിച്ചതായി ആബിദ്‌ഹുസൈൻ എം.എൽ.എ പറഞ്ഞു.

കുറ്റിപ്പുറം പഞ്ചായത്തിലെ പി.എച്ച് സെന്റർ - മുക്കിലപ്പീടിക റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ - (രണ്ടാം ഘട്ടം) 5.5 കോടി, കോട്ടക്കൽ നഗരസഭയിലെ ചങ്കുവെട്ടി മിനി റോഡ് - സൂപ്പി ബസാർ റോഡ് (1.5 കോടി), വളാഞ്ചേരി നഗരസഭയിലെ സ: കോട്ടീരി നാരായണൻ റോഡ് ചോലക്കൽ മുതൽ മുള്ളൻമട വരെ (10 ലക്ഷം) എന്നിവയാണ് ബജറ്റിൽ തുക വകയിരുത്തിയ പദ്ധതികൾ. ആവശ്യപ്പെട്ട തുകയുടെ ഇരുപത് ശതമാനമാണ് ഇപ്പോൾ നീക്കിവെച്ചിടുള്ളത്. ഇതിന്റെ അഞ്ച് മടങ്ങായി വർദ്ധിപ്പിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കണം. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ചാണ് പ്രവൃത്തി നടപ്പിലാക്കുക.

date