Skip to main content

'അക്ഷരശ്രീ' ; പഠിതാക്കളുടെ സംഗമത്തിന് തുടക്കമായി

 

 

ജില്ലാതല ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു 

 

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'അക്ഷരശ്രീ' സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്താം തരം, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കളുടെ സംഗമങ്ങളും മോട്ടിവേഷന്‍ ക്ലാസുകളും തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി.

 

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്താംതരം രണ്ടാംവർഷ ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളുടെ സംഗമങ്ങളും മോട്ടിവേഷൻ ക്ലാസുകളും നടക്കും.പത്ത് കേന്ദ്രങ്ങളിൽ പത്താംതരം പഠിതാക്കൾക്കും ഹയർ സെക്കൻഡറി രണ്ടാം വർഷ ഹയർ സെക്കൻഡറി പഠിതാക്കൾക്കുമാണ് സംഗമങ്ങൾ നടക്കുന്നത്.

 

പഠിതാക്കളെ പഠനത്തിൽ മികവ് പുലർത്താനും, ജീവിത പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കാനും, ജില്ലയിലെ തുല്യതാ പരീക്ഷയിലെ റിസൾട്ട്‌ മെച്ചപെടുത്തുന്നതിനും സാക്ഷരതാ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുമാണ് ലക്ഷ്യം. സംഗമങ്ങളിൽ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

 

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സലീന ടീച്ചർ, ടി.പി.എം. ഹാരിസ്, വിജയഭേരി ജില്ലാ കോ ഓർഡിനേറ്റർ ടി.സലിം, സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സി അബ്ദുൽ റഷീദ്, അസി. കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, നോഡൽ പ്രേരക് ടി. സഫിയ എന്നിവർ പങ്കെടുത്തു.  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന സംഗമങ്ങളിൽ ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ജന പ്രതിനിധികളും പങ്കെടുത്തു.

date