Skip to main content

അക്ഷരശ്രീ പദ്ധതി:പഠിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്‌ സംഘടിപ്പിച്ചു 

 

 

 ജില്ലാ പഞ്ചായത്തിന്റെ അക്ഷരശ്രീ സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് , പൊന്നാനി ബ്ലോക്ക്, പൊന്നാനി നഗരസഭ എന്നിവിടങ്ങളിലെ പത്താം തരം തുല്യത പഠിതാക്കളുടെ മോട്ടിവേഷൻ ക്ലാസ്‌ ചിയ്യാനൂർ ജി. എൽ.പി.എസിൽ സംഘടിപ്പിച്ചു.

 

പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു. ആലംങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷഹീർ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫ നാസർ,എ.കെ.സുബൈർ, രാമദാസ് മാസ്റ്റർ സി.കെ പ്രകാശൻ,ആലംങ്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തെസ്നി, അബ്ദുൾ മജീദ്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം മുസ്തഫ, പെരുംമ്പടപ്പ് ബ്ലോക്ക് കോർഡിനേറ്ററായ പ്രേരക് വി.ജയശ്രീ, പൊന്നാനി നഗരസഭ ടി. ഷീജ, പ്രേരക്മാരായ കെ.പി. പുഷ്പ, ഉഷാമണി, കമലാക്ഷി ടി.പി.സുജിത എം.എസ് ലത വി. മിനി കെ. ആർ സീനത്ത് പി.എസ്. അജിത.കെ.എ ,സ്മിത കെ.എന്നിവർ പങ്കെടുത്തു. ലാംഗ്വേജ് ആൻഡ് സോഫ്റ്റ് സ്ക്കിൽ ട്രൈയിനർ പി.നസറുദ്ധീൻ ജനറൽ മോട്ടിവേഷൻ ക്ലാസും അമിൻ ഫാറൂഖ് മാസ്റ്റർ ഇംഗ്ലീഷ്, എ.കെ സൈതലവി മാസ്റ്റർ ഗണിത ത്തിലും ക്ലാസ് എടുത്തു.

date