Skip to main content

'പെണ്ണിടം 2K22 ' വനിതാ സംഗമം സംഘടിപ്പിച്ചു 

 

 

സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്ന് നൽകി ' പെണ്ണിടം 2K22 ' വനിതാ സംഗമം. സ്വതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഒഫീസ് സ്മാർട്ട് മങ്ങാട്ടുപുലം പദ്ധതിയുമായി സഹകരിച്ചാണ് വനിതാ സംഗമം നടത്തിയത്. സംഗമം കോഡൂർ പഞ്ചായത്ത് പ്രസിഡൻ്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം. ആസിഫ് അധ്യക്ഷത വഹിച്ചു. 

 

 കുട്ടികളും സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും സ്ത്രീ സുരക്ഷാ പാഠങ്ങളും പകർന്ന് നൽകുന്നതായിരുന്നു പരിപാടി. ലഹരിയുടെ ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും നൽകിയ പരിപാടിയിൽ വിവിധ അയൽക്കൂട്ടം പ്രതിനിധികൾ പങ്കെടുത്തു. 

 

വനിതാ സിവിൽ പൊലീസ് ഓഫീസർ വിജെ സോണിയ മോബിൻ നിയമ ബോധവത്കരണം നടത്തി. വികുതി മിഷൻ ലൈസൻ ഓഫീസർ പി.ബിജു ലഹരി ബോധവത്കരണവും നടത്തി. സിഡിഎസ് അംഗം സുകന്യ കേളിക്കോടൻ, ഗ്രാമ പഞ്ചായത്ത് മുൻ അംഗം രമാ ദേവി എന്നിവർ സംസാരിച്ചു.

 

 

date