Skip to main content

ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം  സംഘടിപ്പിച്ചു

 

 

 പുറത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പുറത്തൂർ ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു. നിറച്ചാർത്ത് എന്ന പേരിൽ ചമ്രവട്ടം സ്നേഹപാതയിൽ സംഘടിപ്പിച്ച പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ ഉദ്ഘാടനം ചെയതു. പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ ശ്രീനിവാസൻ അധ്യക്ഷനായി.

കെ.ടി ജലീൽ എം.എൽ.എ,

തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ,

തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി ഹംസ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ശാലിനി

പുറത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫുക്കാർ, പുറത്തൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. ഉമ്മർ, സരസ്വതി, കെ.ടി പ്രശാന്ത്, തൃപ്രങ്ങോട്

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം

ടി.വി ലൈല,പുറത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ.സിന്ധു,പുറത്തൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എം. റീന, വി ജാഫർ ,ആലത്തിയൂർ സി.ഡി പി. ഒ ലക്ഷ്മി,

ബഡ്സ് സ്ക്കൂൾ ടീച്ചർ എം. സീമ, വിനോദ് ആലത്തിയൂർ എന്നിവർ പങ്കെടുത്തു. ചിത്രങ്ങൾ വരച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും പരിപാടിയിൽ ആദരിച്ചു.

date