Skip to main content

പൊഴിയൂർ- അഞ്ചുതെങ്ങ് ബസ് സർവീസ് ഇന്ന് (18) ഫ്‌ളാഗ് ഓഫ് ചെയ്യും: മന്ത്രി ആന്റണി രാജു

പുതിയതായി ആരംഭിക്കുന്ന പൊഴിയൂർ അഞ്ചുതെങ്ങ് കെഎസ്ആര്ടിുസി ബസ് സർവീസ് ഇന്ന്  (18) ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. എംഎൽഎമാരായ കെ.ആൻസലൻ പൊഴിയൂരിലും വി.ശശി അഞ്ചുതെങ്ങിലും രാവിലെ എഴിന് പുതിയ ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയുടെ തെക്കേ അറ്റത്തെ പൊഴിയൂർ മുതൽ വടക്കേ അതിർത്തിയായ അഞ്ചുതെങ്ങ് വരെയുള്ള റൂട്ടിലാണ് പുതിയ ബസ് സർവീസ്. പൊഴിയൂരിൽ നിന്ന് ഉച്ചക്കട, പൂവാർ, പുതിയതുറ, പുല്ലുവിള, മുക്കോല, വിഴിഞ്ഞം, കോവളം, പാച്ചല്ലൂർ, തിരുവല്ലം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി, തുമ്പ, സെന്റ് ആൻഡ്രൂസ്, കഠിനംകുളം, പുതുക്കുറിച്ചി പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി വഴി അഞ്ചുതെങ്ങ് വരെയാണ് പുതിയ ബസ് റൂട്ട്. പൊഴിയൂരിൽ നിന്നും അഞ്ചുതെങ്ങിൽ നിന്നും രാവിലെ 7 മുതൽ ഒന്നരമണിക്കൂർ ഇടവിട്ട് ഇരു ദിശകളിലേക്കും ബസ് സർവീസ് നടത്തും. പൊഴിയൂരിൽ നിന്ന് അഞ്ചുതെങ്ങിലേക്ക് യാത്ര ചെയ്യുവാൻനിരവധി ബസ്സുകൾ മാറിക്കയറണമായിരുന്നു. പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതോടെ തീരദേശവാസികളുടെ ദീർഘകാലത്തെ യാത്രാക്ലേശം പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 1124/2022

date